ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയുന്ന മഞ്ച് സ്റാര്‍ സിംഗര്‍ ജൂനിയറിന്റെ ഗ്രാന്‍ഡ് ഫിനാലെയുടെ സമ്മാനദാന ചടങ്ങില്‍ രഞ്ജിനി ഹരിദാസും ഏഷ്യാനെറ്റും സാക്ഷാല്‍ ജഗതി ശ്രീകുമാര്‍ഇന്റെ കയ്യില്‍ നിന്ന് വാടകയ്ക്ക് വടി കടം വാങ്ങിച്ചു സ്വയം അടി കൊള്ളുകയായിരുന്നു .
സമ്മാന ദാന ചടങ്ങില്‍ ജഗതി നടത്തിയ തീപ്പൊരി പ്രസംഗം ,അണ്ണാ ഹാസാരെയുടെ പ്രസംഗത്തെ പോലും തോല്പ്പിക്കുന്നതായിരുന്നു ....
സംഭവം ഇങ്ങനെ ..
സ്റാര്‍ സിംഗര്‍ ജൂനിയറിന്റെ ,ഒന്നാം സമ്മാനര്‍ഹാനെ പ്രഖ്യാപിക്കുവാന്‍ നടന്‍ ജയറാം തുടങ്ങിയപ്പോള്‍ ,(ആധുനിക മലയാള ഭാഷയുടെ അമ്മയായ) രഞ്ജിനി ഹരിദാസ് തമ്പുരാട്ടി ജഗതിയോട് ചോദിച്ചു ..
"ചേട്ടാ ,ആരാണ് ഫ്ലാറ്റാകാന്‍ പോകുന്നത് .സോറി ഫ്ലാറ്റ് കൊണ്ട് പോകാന്‍ പോവുന്നത് .ഒന്ന് ഗ്യാസ് ചെയ്യാമോ ?."
ഇരയെ പിടിക്കാന്‍ കാത്തു നിന്ന സിംഹത്തെ പോലെയാവുകയായിരുന്നു ജഗതി ..കോമഡി ,മാത്രം പറഞ്ഞു ജനങ്ങളെ ചിരിപ്പിച്ചിരുന്ന ജഗതിയുടെ പുതിയ 'രസങ്ങളാണ് "കോടി കണക്കിന്
ജനങ്ങള്‍ ലൈവ് ആയി കണ്ടത് ...ആസ്വദിച്ചത് ..
ഒരു മിനിട്ടിനുള്ളില്‍ 'ഗസ്'ചെയ്തു പുള്ളി വീട്ടില്‍ പൊക്കോളും എന്ന് വിചാരിച്ച രഞ്ജിനി തമ്പുരാട്ടിയെ ഞെട്ടിച്ചു കൊണ്ട് അമ്പിളി ചേട്ടന്‍ നടത്തിയ പ്രസംഗം അര്ര്‍ക്കും 'ഗസ് 'ചെയ്യവുന്നതിലും അപ്പുറമായിരുന്നു ..!
ആദ്യ വെടി പൊട്ടിച്ചത് ,രണ്ജിനിക്കും കൂടെയുള്ള നസ്രിയ എന്നാ അവതാരകകും ആയിരുന്നു !
"മത്സരത്തില്‍ വിധി പറയണ്ടത് ജഡ്ഗെസാണ്,..അല്ലാതെ അതിനു മുമ്പില്‍ ഒരു അവതാരകയും ഒരക്ഷരം, മിണ്ടി പോയേക്കരുത് "
"കുറച്ചൊക്കെ സഹിക്കാം ,എന്നാല്‍ അഴിച്ചങ്ങു വിട്ടാല്‍ അത് അരോച്ചകമാകും"-
ഇത് പറഞ്ഞ പാടെ രഞ്ജിനി തമ്പുരാട്ടിയുടെ മുഖം മ്ലാനവധമായി ..
മലയാളത്തില്‍ മാത്രമല്ല ഇംഗ്ലിഷിലും പുള്ളി തകര്‍ത്തു ;തനിക്കും രണ്ടക്ഷരം ഇംഗ്ലിഷില്‍ പറയാമെന്നു തെളിയിച്ചു .
" He or she is not supposed to make any comments on contestants perfomance"
ഇത് പറഞ്ഞപ്പോള്‍ ജനക്കൂട്ടത്തിന്റെ ഇടയില്‍ നിന്നുണ്ടായ കയ്യടി ,അമ്പിളി ചേട്ടന് ജനങ്ങള്‍ കൊടുത്ത പൂച്ചെണ്ട് പോലെയായിരുന്നു ..!
അടുത്ത വെടി എം ജീ ശ്രീകുമാറിനെ ഉദേഷിച്ചാണ് പൊട്ടിച്ചത് എന്ന് ഇത് മലയാളിക്കും മനസ്സിലാകും .
"എനിക്കും പല ഷോകളിലും ക്ഷണം കിട്ടിയിട്ടുണ്ട് ,എന്നാല്‍ ചില രീയാലിട്ടി ഷോകളിലെ വിധി കര്‍ത്താക്കളെ പോലെ മത്സരാധികളെ കളിയാക്കി ചിരിച് ആളാകാന്‍ എന്നെ കിട്ടീല്ല ,ഞാന്‍ ഉള്ളത് ഉള്ള പോലെ പറയും ,".മത്സരാധികളെയും,നാട്ടിലെ ഏതെങ്കിലും പിള്ളേരെയും വെച്ചുള്ള കഥകള്‍ മേനെയുക ,കത്തുകള്‍ വായിക്കുക എന്നത് സ്റാര്‍ സിങ്ങര്‍ ഇലെ ഒരു മെയിന്‍ ഐറ്റം ആണല്ലോ
അടുത്ത വെടി പലര്‍ക്കും പങ്കിട്റ്റ് എടുക്കാവുന്നതാണ് ..
കാരണം ഏഷ്യാനെറ്റ് ഉള്‍പെടെയുള്ള ചാനലുകളിലെ റിയാലിറ്റിഷോകളുടെ വിശ്വാസ്യതയെ ചോദ്യം ചെയുനതായിരുന്നു അത് ...
റിയാലിറ്റി ഷോകള്‍ ജനങ്ങളുടെ ഷോയാണ് ,ജനങ്ങളാണ് അവരെ സ്റാര്‍ ആക്കുന്നത് ..അങ്ങനെയാണേല്‍ കൊച്ചു മിടുക്കന്‍ യദു സ്റാര്‍ സിങ്ങര്‍ ആകണ്ടാതായിരുന്നു .
തുടര്‍ന്ന് അദ്ദേഹം പറഞ്ഞ വാചകം മലയാളത്തിലെ ഉള്‍പെടെയുള്ള റിയാലിറ്റി ഷോകളുടെ കല്ലതെരങ്ങളിലെക്ക് വിരല്‍ ചൂണ്ടുകയായിരുന്നു .
"Who is the public,what is the public and what they decide"
"ഇറ്റ് വില്‍ കം ഔട്ട് ,ഇവിടെ അല്ല ഇതിന്റെ വിഷയം " എന്ന് കൂടി ചേര്‍ത്തപ്പോള്‍ മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തിയുടെ രൌദ്ര ഭാവം ജനങ്ങള്‍ കാണുകയായിരുന്നു ..
" ഇറ്റ് വില്‍ കം ഔട്ട് ",അതെ വിധി കര്‍ത്താവിനു മോഹന വാഗ്ദാനങ്ങള്‍ നല്‍കി ,ചുളിവില്‍ സ്റാര്‍ ആയ സിങ്ങേര്സ് പലതിനെയും കേരളം കണ്ടതാണ് ..
അതിന്റെ സത്യാവസ്തകള്‍ പുറത്ത് വരേണ്ടതാണ് ..
എന്നാലും പ്രസംഗം കഴിഞ്ഞു എല്ലാര്‍ക്കും "ഹാപ്പി ഓണം "എന്ന് പറഞ്ഞ ജഗതി മദ്യപിച്ചിട്ടുണ്ടോ എന്ന് പോലും തോന്നി ..!!:(
അതിനു ധീരത കാട്ടിയ അമ്പിളി ചേട്ടന് അഭിവാദ്യങ്ങള്‍ ..!
ഇത് കൊണ്ട് അമ്പിളി ചേട്ടന് ഉണ്ടായ നേട്ടങ്ങള്‍ :
1.ഇനി പുള്ളിയെ ഏഷ്യാനെറ്റിലെ "സരിഗമയില്‍"പോലും ഒരു വാക്ക് പറയാന്‍ വിളിക്കില്ല
2..തങ്ങളുടെയും കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ട് വരുമല്ലോ എന്നോര്‍ത്ത് മറ്റു ചാനലുകാരും പുള്ളിയെ ഒരു പരിപാടിക്കും വിളിക്കാനോ ,ഒരു ആയിരം രൂപയുടെ അവാര്‍ഡ് പോലും കൊടുക്കില്ല
3.മലയാളത്തിന്റെ പ്രസംഗ ചക്രവര്‍ത്തി സ്ഥാനം സുകുമാര്‍ അഴീക്കൊടില്‍ നിന്ന് ജഗതി തട്ടി എടുക്കാനുള്ള സാധ്യത ഉണ്ട് ..
4.ജഗതിയുടെ നൂറ്റി ഒന്ന് പ്രസംഗങ്ങള്‍ എന്നാ പേരില്‍ ഡീ സി ബുക്സ് ,പുസ്തകം ഇറക്കാന്‍ ആലോചിചേക്കും
about :jagathy sreekumar's speech at munch star singer junior-full
ആ വീഡിയോ ഒന്ന് കണ്ടു നോക്ക്
ഇത് സില്സിലയെക്കള്‍ ഹിറ്റ് ആകും എന്നാ തോന്നുന്നത് :
വാള്‍ പോസ്റ്റ് :
*എന്തായാലും അമ്പത് ലക്ഷത്തിന്റെ ഫ്ലാറ്റ് കിട്ടാന്‍ പത്ത് ലക്ഷം ടാക്സ് കൊടുക്കേണ്ട ഗതികേട് നിര്‍ധന കുടുംബത്തിലെ ആദര്‍ശിന് (സ്റാര്‍ സിങ്ങര്‍ ജൂനിയേര്‍ 2011)
ഉണ്ടാകാതെ ഇരുന്നാല്‍ മതിയായിരുന്നു
*മഞ്ച് കഴിച്ചത് കൊണ്ടാണ് ജഗതിക്ക് ഇത്രയും നന്നായി സംസാരിക്കാന്‍ പറ്റിയത് എന്ന് മഞ്ച് കമ്പനി പരസ്യം നിര്മിചാലും അത്ഭുതപെടാനില്ല .!
********************************************************************************
കൊള്ളാം.